Saturday, February 28, 2009

                     


                           മുന്‍സിപ്പല്‍ ടാക്സ് ഇന്‍റര്‍ നെറ്റിലൂടെയും അടക്കാം


   വഡോദര മുന്‍സിപ്പാലിറ്റിയില്‍ അടക്കേണ്ട എല്ലാ ടാക്സുകളും ഫീസുകളും ക്രഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്‍റര്‍ നെറ്റിലൂടെ അടക്കാനുള്ള സൌകര്യം ഒരുങ്ങുന്നു ആയതിന് ആക്സിസ് ബാങ്കുമായി ചര്‍ച്ച നടക്കുന്നു.

Wednesday, February 25, 2009



                                      


                                         എന്‍റെ കാഴ്ചകള്‍



                              ഇരുട്ടിന്‍റെ മറവിലേകനായി
നടന്നു നീങ്ങവെ
കാണാം ചില കാഴ്ചകള്‍
ചിറകരിഞ്ഞ വവ്വാലിന്‍
ദു:ഖ ഗാനം
യാചകനാം വൃദ്ധന്‍റെ
പ്രതീക്ഷകള്‍
ഉറുമ്പിന്‍ ഘോഷയാത്ര
വേശ്യകളുടെ ചെറുപുഞ്ചിരി
പകല്‍ മാന്യരുടെ വിളയാട്ടം
ഓവു ചാലില്‍ നിന്നൊരു
പിഞ്ചു കുഞ്ഞിന്‍ കരച്ചില്‍
വൃദ്ധ സദനങ്ങളു മൌന ഗാനം
                              സ്ത്രീയുടെ പരിഭവം
      മദ്യത്തിന്‍റെ ഗന്ധം
                             മനുഷ്യ ജഡങ്ങളുടെ നീണ്ട നിര
                            ഈച്ച കളെന്തെയിവിടെയെത്താന്‍
                             കാക്കകളെന്തെ കരയാത്തത്?
                             മൌം ഭൂമി മുഴുവന്‍ മൌനം
                             എനിക്കു മാത്രമെന്ത
                             ചെറുപുഞ്ചിരി.?

    5/06/2001 ല്‍ ചന്ദ്രികയില്‍ പ്രിസിദ്ധീകരിച്ചത്
 

Sunday, February 22, 2009


                                          ശിവരാത്രി ദിനാശംസകള്‍
                        ഹൈന്ദവരുടെ ഒരു ആഘോഷമാണ് ശിവരാത്രി. മഹാശിവരാത്രി എന്നും ഇതിന് പേരുണ്ട്. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍. ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികള്‍ ഈ ദിനത്തില്‍ കഞ്ചാവ് ചേര്‍ത്ത് നിര്‍മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ട പാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം.