എന്‍റെ കാഴ്ചകള്‍
ഇരുട്ടിന്‍റെ മറവിലേകനായി
നടന്നു നീങ്ങവെ
കാണാം ചില കാഴ്ചകള്‍
ചിറകരിഞ്ഞ വവ്വാലിന്‍
ദു:ഖ ഗാനം
യാചകനാം വൃദ്ധന്‍റെ
പ്രതീക്ഷകള്‍
ഉറുമ്പിന്‍ ഘോഷയാത്ര
വേശ്യകളുടെ ചെറുപുഞ്ചിരി
പകല്‍ മാന്യരുടെ വിളയാട്ടം
ഓവു ചാലില്‍ നിന്നൊരു
പിഞ്ചു കുഞ്ഞിന്‍ കരച്ചില്‍
വൃദ്ധ സദനങ്ങളു മൌന ഗാനം
സ്ത്രീയുടെ പരിഭവം
മദ്യത്തിന്‍റെ ഗന്ധം
മനുഷ്യ ജഡങ്ങളുടെ നീണ്ട നിര
ഈച്ച കളെന്തെയിവിടെയെത്താന്‍
കാക്കകളെന്തെ കരയാത്തത്?
മൌം ഭൂമി മുഴുവന്‍ മൌനം
എനിക്കു മാത്രമെന്ത
ചെറുപുഞ്ചിരി.?
5/06/2001 ല്‍ ചന്ദ്രികയില്‍ പ്രിസിദ്ധീകരിച്ചത്

0 comments:
Post a Comment